Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archaeology

3,000 വ​ർ​ഷം പഴക്കമുള്ള കു​ടും​ബ​പ​ര​മ്പ​ര; ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ കു​ടും​ബത്തിന്‍റെ അസാധാരണ കഥ

​ളു​ക​ൾ മാ​ൻ​ഫ്രെ​ഡ് ഹു​ക്റ്റ്ഹൗ​സ​നോ​ടു ത​മാ​ശ​യാ​യി ചോ​ദി​ക്കാ​റു​ണ്ട്: ''എ​ന്താ... മൂ​വാ​യി​രം വ​ർ​ഷ​മാ​യി​ട്ടും താ​ങ്ക​ൾ ഇ​വി​ടെ​നി​ന്നു മാ​റി​ത്താ​മ​സി​ക്കു​ന്നി​ല്ലേ...'' ഇ​തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രി​ക്കും: ''എ​ന്‍റെ പൂ​ർ​വി​ക​ർ ഇ​വി​ടെ​യു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു, പ​ക്ഷേ മൂ​വാ​യി​രം വ​ർ​ഷ​മാ​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ അ​ത്ഭു​തം തോ​ന്നി...''

അ​തേ, ഒ​രു സ്ഥ​ല​ത്തു​ത​ന്നെ 3,000 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ലോ​ക​ത്തി​ലെ അ​പൂ​ർ​വ കു​ടും​ബം! ജ​ർ​മ​നി​യി​ലെ ലോ​വ​ർ സാ​ക്സ​ണി (Lower Saxony)യി​ലെ 'ഹു​ക്റ്റ്ഹൗ​സ​ൻ' (Huchthausen) എ​ന്ന കു​ടും​ബ​മാ​ണ് അ​പൂ​ർ​വ പാരന്പര്യത്തിന്‍റെ ഉ​ട​മ​കൾ. ലോ​വ​ർ സാ​ക്സ​ണി​യി​ലെ മാ​ത്ര​മ​ല്ല, ഒ​രു​പ​ക്ഷേ ലോ​ക​ത്തി​ലെ ത​ന്നെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ വംശ​ച​രി​ത്ര​മാ​ണ് ഇ​വ​രു​ടേ​ത​ന്ന് ശാ​സ്ത്ര​ലോ​കം വ്യ​ക്ത​മാ​ക്കു​ന്നു.

1980-ൽ ​ഹാ​ർ​സ് (Harz) മ​ല​നി​ര​ക​ളു​ടെ അ​തി​ർ​ത്തി​യി​ലു​ള്ള ലി​ക്‌​റ്റ​ൻ​സ്‌​റ്റൈ​ൻ ഗു​ഹ​യി​ൽ (Lichtenstein Cave) നി​ന്ന് പു​രാ​വ​സ്തുഗ​വേ​ഷ​ക​ർ മ​നു​ഷ്യ​രു​ടെ അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വെ​ങ്ക​ല​യു​ഗ​ത്തി​ലെ (Bronze Age) മ​നു​ഷ്യ​രു​ടെ ശേ​ഷി​പ്പു​ക​ളാ​ണ് ഇ​തെ​ന്നു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. പു​രാ​ശേ​ഷി​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളും പ​ഠ​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ, 2007-ൽ ​ന​ട​ന്ന ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ, അ​സ്ഥി​കൂ​ട​ങ്ങ​ൾ​ക്കു സ​മീ​പ പ്ര​ദേ​ശ​ത്തു നൂറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളിലെ ആ​ളു​ക​ളു​ടെ ഡി​എ​ൻ​എ​യു​മാ​യി അ​തി​ശ​യി​പ്പി​ക്കു​ന്ന സാ​മ്യ​മു​ള്ള​താ​യി ഗ​വേ​ഷ​ക​ർ മ​ന​സി​ലാ​ക്കി. ഗു​ഹ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ താമസിക്കുന്ന 76-കാ​ര​നാ​യ മാ​ൻ​ഫ്രെ​ഡ് ഹു​ക്റ്റ്ഹൗ​സ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ 37-കാ​ര​നാ​യ മ​ക​ൻ ഫോ​ൾ​ക്ക​ർ ഹു​ക്റ്റ്ഹൗ​സ​ൻ എ​ന്നി​വ​രു​ടെ ഡി​എ​ൻ​എ വെ​ങ്ക​ല​യു​ഗ​ത്തി​ലെ മ​നു​ഷ്യ​രു​ടെ ഡി​എ​ൻ​എ​യു​മാ​യി പൂ​ർ​ണ​മാ​യും സാമ്യമുള്ളതായിരുന്നു.

ഇപ്പോഴുള്ളത് 122-ാം തലമുറ
ത​ങ്ങ​ളു​ടെ കു​ടും​ബ​പ​ര​മ്പ​ര 3,000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ണ്ടാ​യി​രു​ന്ന വെ​ങ്ക​ല​യു​ഗ മ​നു​ഷ്യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് മാ​ൻ​ഫ്രെ​ഡ് ഹു​ക്റ്റ്ഹൗ​സ​ൻ പ​റ​ഞ്ഞു. യു​ദ്ധ​ങ്ങ​ളും ക്ഷാ​മ​ങ്ങ​ളും മ​ഹാ​മാ​രി​ക​ളും അ​തി​ജീ​വി​ച്ച് 122 ത​ല​മു​റ​ക​ളാ​യി ത​ങ്ങ​ളു​ടെ കു​ടും​ബ​പ​ര​മ്പ​ര ഇ​വി​ടെ​ത്ത​ന്നെ തു​ട​രു​ന്നു എ​ന്ന​തു തി​ക​ച്ചും അ​ത്ഭു​ത​ക​ര​മെ​ന്നും സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന മാ​ൻ​ഫ്രെ​ഡ് പ​റ​ഞ്ഞു. നി​ല​വി​ൽ മാ​ൻ​ഫ്രെ​ഡി​ന്‍റെ കൊ​ച്ചു​മ​ക്ക​ളാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളാ​ണ് ഈ ​പ​ര​മ്പ​ര​യി​ലെ 122-ാം ത​ല​മു​റ​യി​ലെ അം​ഗ​ങ്ങ​ൾ. ഇ​പ്പോ​ൾ ത​ന്‍റെ വം​ശാ​വ​ലി​യു​ടെ ച​രി​ത്രം പ​ഠി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മാ​ൻ​ഫ്രെ​ഡ്.

എ​ന്നാ​ൽ, ഫോ​ൾ​ക്ക​റെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, അ​സാ​ധാ​ര​ണ​മാ​യ കു​ടും​ബ ച​രി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തത്തിന്‍റെ സ്വാ​ഭാ​വി​ക​മാ​യ ഭാ​ഗം മാ​ത്ര​മാ​ണ്. ഹാ​ർ​സ് മ​ല​നി​ര​ക​ൾ അ​തി​രി​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്തോ​ട് ത​നി​ക്ക് എ​പ്പോ​ഴും സ്വ​ന്തം വീ​ടെ​ന്ന പോ​ലെ​യു​ള്ള അ​ടു​പ്പം തോ​ന്നി​യി​രു​ന്ന​താ​യി ഫോ​ൾ​ക്ക​ർ പ​റ​ഞ്ഞു. കു​റ​ച്ചു​കാ​ലം മ്യൂ​ൺ​സ്‌​റ്റ​ർ ന​ഗ​ര​ത്തി​ൽ ജീ​വി​ച്ചെ​ങ്കി​ലും, ഒ​ടു​വി​ൽ അ​ദ്ദേ​ഹം ഇ​വി​ടേ​ക്കു​ത​ന്നെ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.
''നി​ങ്ങ​ൾ എ​പ്പോ​ഴും നി​ങ്ങ​ളു​ടെ വേ​രു​ക​ളി​ലേ​ക്കുത​ന്നെ തി​രി​ച്ചെ​ത്തും, മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ച കാ​ലം, കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​ക മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ. ആ ​ഒ​രു ആ​ത്മ​ബ​ന്ധ​വും സ്വ​ന്ത​മെ​ന്ന തോ​ന്ന​ലും എ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു...'' ഫോ​ൾ​ക്ക​ർ പ​റ​ഞ്ഞു.

ഹു​ക്റ്റ്ഹൗ​സ​ൻ ഗു​ഹ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ബാ​ഡ് ഗ്രു​ണ്ട് സി​റ്റി​യി​ലെ ​ഈ​ബെ​ർ​ഗ് ഡ്രി​പ് സ്‌​റ്റോ​ൺ മ്യൂ​സി​യ​ത്തി​ൽ വെ​ങ്ക​ല​യു​ഗ കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഗു​ഹ​യു​ടെ മാ​തൃ​ക​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up